Friday 13 December 2013

വെളിച്ചത്തിൻറെ പ്രണയകാലം... ഇത് ഒരു മിന്നാമിനുങ്ങിൻറെ കഥ


പ്രകാശത്തിൻറെ പ്രണയം അങ്ങനെയാണ്..
വെളിച്ചം പരത്തിയും മനസു നിറച്ചും...

 **************************************************************************
ഉയരെ നിന്നും ഇരുളിൻറെ നെഞ്ചിലെ
ക്കിടറിവിണ ഒരു നിലാതുള്ളിയാണ് ഞാൻ ..
ചിറകുവെച്ചു പറക്കയാനിന്നു ഞാൻ,
കരളെരിച്ചു വെളിച്ചം പരത്തിയും
മഞ്ഞു തിന്നുന്ന മിനുങ്ങി തൻ ജന്മമായ്..

മധുരമുന്തിരിതോപ്പിലായ് വന്നു നീ
വിധുവിൻ ചിന്തായ്  ചിരിക്കയില്ലയോ .
പ്രണയ  ജാലകവാതിലടച്ചു നീ
ഇരുളിലെന്തേ മിഴിപൂട്ടി നില്ക്കയോ?
മഴയിഴയിട്ടൊരു പ്രേമത്തിൻ  തംബുരു
ശ്രുതിയൊന്നാവൻ കൊതിക്കുകയാണ് ഞാൻ

കുളിരു പെയ്യുമീ കൂരിരുൾ രാത്രിയിൽ
അഴലു പെയ്യുമോ ,തുള്ളിയും  തോരാതെ !
ഹൃദയ നോവിൻറെ മൌനമയപ്പോൾ ഞാൻ
ഒഴുകിയെത്തുന്നു  വെള്ളി വെളിച്ചമായ്

വീണ്ടുമുള്ളിൽ  തെളിഞ്ഞു  വരുന്നിതാ
മിഴി നനച്ചു  മറഞ്ഞൊരു  കാഴ്ച്ചകൾ
കനവുകണ്ടു പറക്കുവാനയിനി
ക്കറ്റുരുമ്മും വഴിത്താര തീർനുപൊയ്..

നരകവാതിലാം കൊക്കു പിളര്ക്കുന്നു
ഇരയെ കാക്കുന്ന രാക്കിളി  മുന്നിലായ്
എൻ  കനവുകൾ  പങ്കിട്ടെടുക്കുവാൻ
ഗായികേ  നിൻ  കാഴ്ചയാകുന്നു ഞാൻ ..
***********************************************************************ജിൽറ്റ്