Sunday 1 June 2014

പ്രണയമഴ

കിനാക്കുളിരിൽ ഈ മഴക്കൊഞ്ചലിൽ, ഓർമ്മകൾ  പെയ്തിറങ്ങുന്ന നേരം
മഴയിഴയിട്ടൊരു കരളിലെ തംബുരു കിനാക്കൾ നെയ്യുന്ന കാലം
സ്നേഹക്കുടയിൽ  അരികെ നിന്നു ,മിഴിചെർത്തു നീയും ഞാനും
അഴകിന്റെ തുള്ളികൾ അനുരാഗമുത്തുകൾ എന്നെഞ്ചിൽ ചേർന്നിരുന്നു

ഇന്നുമീ പടവുകളിൽ , തളിലാർന്ന പ്രണയത്തിൻ
തുഷാരകണികകളിൽ തെളിയുന്ന പൊന്നഴകേ
ത് ലാമഴക്കാലത്തിൽ ഈറനന്ണിഞീ ജാലകത്തിൽ
നിലാവിന്റെ വെണ്മയായ് പതിയെയണഞില്ലേ

മായാത്തൊരു മഴവില്ലായ്‌ ,നിനവർന നിറചാർത്തായ്
ദുരെയെൻ മിഴിയിണയിൽ നി നിരഞ്ഞൊരെൻ നോവല്ലേ ?
നീരണിയും മുകുളങ്കളായ് പെയ്തൊഴിയും മഴമേഘമായ്
വിരഹത്തിൻ  മഴനൂലായ് നീയെന്നിൽ കൂട്ടുകാരാ..