Sunday 3 November 2013

ഓരോതുള്ളിയായ് ഞാൻ നിന്നിൽ പെയ്തുകൊണ്ടിരിക്കുന്നു..സുഹൃത്തേ,ഒടുവിൽ നാമൊരു മഴയാകുംവരെ...Khalil Gibran


കവിത....

മഴ അങ്ങനെയാണ്..ചിലപ്പോൾ ദരിദ്രന്റെ ഇടനെഞ്ഞുകീറി..ചിലപ്പോൾ ലാസ്യഭാവങ്ങളുനര്ത്തി..അത് മനസുകളിലും പെയ്യാറുണ്ട്..ഭാവങ്ങളോടെ..

മഴ-ഭാവങ്ങൾ 

ഒന്ന്

മാനവും മനവും കറുത്ത്
മഴപ്പക്ഷികൾ മതമോതിപ്പറന്ന്
മണ്ണെണ്ണവിളക്കൂതിക്കെടുത്തി
മനുഷ്യമൗനങ്ങൽകുമെൽ കരിമഴ
മോഹങ്ങലെരിക്കുന്ന വെള്ളിടി
മരണഗന്ധത്തോടെ...

രണ്ട്‌

മഴവില്ലുകളുടെ മന്ത്രങ്ങളിൽ നിറയുന്ന
നിറങ്ങളുടെ ആത്മാവ്..
കിനാക്കളുടെ കുളിര്
മനസിന്റെ മരമരം ,മഴക്കാലം
 മുറ്റത്തെ മഴയുടെ ഒളിച്ചോട്ടങ്ങൾ
പതറാതെ എൻറെ കടലാസുതോണി..

മൂന്ന്

തലവിണ്ടുകീരുന്ന പകലിൻറെ വിടവിലൂടെ
അരിച്ചിറങ്ങുന്ന വികാരമഴ..
സ്വപ്നങ്ങളുടെ വേലിയേറ്റം
മഴപെയ്തു  എങ്കിലും
കിനാക്കൾ  വറ്റിയിട്ടുണ്ടാവണം

നാല്

മഴയുടെ കളിക്കൊഞ്ചൽ
കൊലുസിട്ട കാൽകളാൽ തീർക്കുന്ന
കാലചിത്രങ്ങൾ..
 മന്ദസ്മിതങ്ങളുടെ നൂല്മഴപെയ്ത്
ഉറഞ്ഞ നൊമ്പരങ്ങളലിയട്ടെ

...........................................................................................................................................



No comments:

Post a Comment